ബുദ്ധനാകുന്നത്..



രാത്രിയായിട്ടും അരുൺ വീട്ടിലേയ്ക്ക് വന്നിട്ടില്ല.

പാതിരാത്രി ബാത്ത് റൂമില്‍ പോകാനായി എഴുന്നേറ്റപ്പോഴും പുറത്ത് നോക്കിയിരുന്നു. അവന്റെ ബൈക്ക് കണ്ടില്ല. എവിടെ പോയിരിക്കും അവൻ .

ഭാര്യയോട് ചോദിച്ചാലോയെന്ന് ആലോചിച്ചു. അവളോട് പറഞ്ഞിട്ടായിരിക്കില്ല അവൻ പോയിരിക്കുന്നതെന്ന് ഉറപ്പ്. ചോദിച്ചാൽ അരുൺ എവിടെ പോയതായിരിക്കുമെന്ന് അവളുടെ ഒരു കാരണം പറയും . അത് സത്യമല്ലെന്ന് എനിക്ക് നന്നായിട്ടറിയാം , അപ്പോൾപ്പിന്നെ എന്തിന്‌ ചോദിക്കണം .

കുറച്ച് നാളുകളായി അരുൺ പാതിരാത്രിയിലേ വീട്ടിലേയ്ക്ക് വരാറുള്ളൂ. ഇപ്പോൾ അവന്‌ ഇരുപത്തിനാല്‌ വയസ്സായിരിക്കുന്നു. എഞ്ചിനീയർ പഠിപ്പ് അവസാനവർഷം പഠിക്കാതെ ഉപേക്ഷിച്ചു. ഇനി എന്ത് ചെയ്യാന്‍ പോകുന്നെന്ന് ചോദിച്ചപ്പോൾ നോക്കാം എന്ന് മറുപടി തന്നു അവൻ.

നോക്കാം എന്ന് പറഞ്ഞാൽ എന്താ അർത്ഥം എന്ന് ദേഷ്യത്തോടെ ചോദിച്ചു.
മറുപടി പറയാതെ തുറിച്ച കണ്ണുകളുമായി ചുണ്ടുകൾ കടിച്ചുകൊണ്ട് തന്റെ മുറിയിലേയ്ക്ക് പോയിക്കളഞ്ഞു.

എന്ത് മറുപടിയാണിത്.

നോക്കാം എന്ന് പറഞ്ഞാൽ എന്താണ്‌ മനസ്സിലാക്കേണ്ടത്.

കഴിഞ്ഞ അഞ്ച് വർഷങ്ങളായി അരുൺ വീട്ടില്‍ സംസാരിക്കുന്നത് കുറയുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ചില ദിവസങ്ങൾ ഒരു വാക്ക് പോലും മിണ്ടാറില്ല. അങ്ങിനെയെന്താ വീടിനോട് വെറുപ്പ്.

എനിക്ക് അരുണിനോടുള്ള കോപത്തേക്കാൾ അവന്റെ ബൈക്കിനോടായിരുന്നു അധികം കോപമുണ്ടായിരുന്നത്. അതാണ്‌ അവന്റെ സകല കാര്യങ്ങൾക്കും ഇടനിലക്കാരൻ. ബൈക്ക് ഓടിക്കണം എന്നതിന്‌ വേണ്ടിയാണോ എന്തോ, താമ്പരത്തിനടുത്തുള്ള കോളേജിൽ ചേർന്നത്.

ചില ദിവസങ്ങൾ ഞാൻ ഓഫീസിൽ പോകാറുള്ള ബസ്സിൽ ഇരിക്കുമ്പോൾ അരുണിന്റെ ബൈക്കിൽ ശെൽവത്തിനെ കാണാറുണ്ട്. അപ്പോൾ അവൻ എന്റെ മകനെപ്പോലെയുണ്ടായിരുന്നില്ല. അവൻ അലക്ഷ്യമായി ബൈക്ക് ഓടിക്കുന്ന വിധവും , താടി വളർന്ന അവന്റെ മുഖവും കണ്ടപ്പോൾ എനിക്ക് ചൊറിഞ്ഞ് ചൊറിഞ്ഞ് വരും .
അരുൺ സിഗരറ്റ് വലിക്കുന്നു. അരുൺ ബിയർ കുടിയ്ക്കുന്നു. അരുൺ കടം വാങ്ങുന്നു. അരുൺ ആരോടോ വഴക്കുണ്ടാക്കിയിരിക്കുന്നു. അരുൺ വേറെയാരുടെയോ ഷർട്ട് ധരിക്കുന്നു. ബന്ധുക്കളുടെ വീട്ടിലെ കല്ല്യാണത്തിന്‌ അരുൺ വരാറില്ല. അരുൺ ഒരു പെണ്ണിന്റെ പിന്നാലെ ചുറ്റുന്നു. അരുൺ കാതില്‍ കടുക്കൻ ധരിക്കുന്നു, കൈയ്യിൽ പച്ച കുത്തിയിരിക്കുന്നു. തലമുടിയുടെ നിറം മാറ്റിയിരിക്കുന്നു. ഇങ്ങനെ അവനെപ്പറ്റി പരാതി പറയാൻ എന്റടുത്ത് നൂറ്‌ വിഷയങ്ങളുണ്ട്. എല്ലാത്തിനും അവന്റടുത്തുള്ള ഒരേ മറുപടി മൌനം മാത്രം .

എന്റെ വീട്ടിൽ എന്റെ മുന്നിൽ വളർന്ന്, ഞാൻ കാണാത്ത ആളായി മാറിക്കൊണ്ടിരിക്കുന്നു അരുൺ . അതാണ്‌ സത്യം . അവന്റെ പതിനാറ്‌ വയസ്സ് വരെ അരുണിന്‌ എന്ത് ഇഷ്ടമാകും . എന്ത് കഴിക്കും . എന്തിനെ പേടിക്കും എന്നെല്ലാം നന്നായി അറിയാം . എന്നാല്‍ പതിനേഴ് തൊട്ട് ഇരുപത് വരെ അവനെപ്പറ്റി കേള്‍ ക്കുന്ന ഓരോന്നും എനിക്ക് അതിശയമായിരുന്നു. ചിലപ്പോള്‍ ഭയം തോന്നും . ഞാന്‍ അനുവദിക്കാന്‍ പാടില്ലെന്ന് തടുത്ത് വച്ചിരുന്ന എല്ലാം എന്റെ മകന്‌ ഊട്ടിക്കൊടുത്ത് ലോകം എന്നെ പരിഹസിക്കുകയാണോ.

ചിലപ്പോള്‍ കുളിച്ച് വന്ന് കണ്ണാടിയുടെ മുന്നില്‍ നിന്നപടി നീണ്ട നേരം അരുണ്‍ തന്നെത്തന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരിക്കും . ആ അവസരങ്ങളില്‍ ആരോ അപരിചിതന്‍ വീട്ടില്‍ വന്നത് പോലെ എനിക്ക് മാത്രമാണോ തോന്നാറുള്ളത്. ആഹാരത്തിന്‌ മുന്നിലിരുന്ന് വേഗത്തില്‍ പാതി ഇഡ്ഡലി കഴിച്ച് എഴുന്നേറ്റ് പോകുന്ന അവന്റെ ധൃതിയ്ക്ക് പിന്നില്‍ എന്താണുള്ളത്.

ഒരു വൈകുന്നേരം വീടിന്റെ മുന്നിലുള്ള ഇരുമ്പ് കതക് പിടിച്ച് കൊണ്ട് രണ്ട് മണിക്കൂര്‍ ആരോടോ ഫോണില്‍ സം സാരിക്കുന്നത് കണ്ടു. എന്തിനാണ്‌ ഇങ്ങനെ നിന്ന് കൊണ്ടേ ഫോണില്‍ സം സാരിക്കുന്നത്. അവന്‍ മാത്രമല്ല. അവന്റെ വയസ്സുള്ള കുട്ടികള്‍ എന്തിനാണ്‌ നിന്ന് കൊണ്ടേയിരിക്കുന്നത്. ഇരുന്ന് സം സാരിക്കാന്‍ പോലും തോന്നാറില്ലേ.
അരുണ്‍ ഫോണില്‍ സം സാരിക്കുന്നത് ആര്‍ ക്കും കേള്‍ ക്കില്ല. തലയാട്ടല്‍ മൂളല്‍ . ഒന്ന് രണ്ട് ഇം ഗ്ലീഷ് വാക്കുകള്‍ അത്രയേയുള്ളൂ. ഫോണീല്‍ ഇം ഗ്ലീഷില്‍ സം സാരിക്കുന്നതെന്തിനാണ്‌. രഹസ്യം ​പറയാന്‍ തമിഴില്‍ വാക്കുകളില്ലേ.

ചിലപ്പോള്‍ ഇത്രയും നേരം ആരോടാണ്‌ സം സാരിക്കുന്നതെന്ന് ചോദിക്കാന്‍ തോന്നും . വേറൊരു വശത്ത്, ഫോണില്‍ ഒരാളോട് രണ്ട് മണിക്കൂര്‍ നേരം സം സാരിക്കുന്ന നിനക്ക് ഞങ്ങളോട് പത്ത് വാക്കുകള്‍ സം സാരിക്കാന്‍ കഴിയില്ലേയ്ന്ന് അത്ഭുതം തോന്നും . സത്യത്തില്‍ ഇത്തരം അത്ഭുതങ്ങളെം കബളിപ്പികലുകളെ ഞങ്ങള്‍ ക്ക് തന്ന് അരുണ്‍ രസിക്കുന്നുണ്ടെന്നും തോന്നും .

സ്ക്കൂളില്‍ പഠിക്കുമ്പോള്‍ അരുണിനെപ്പറ്റി അവന്റെ അമ്മയ്ക്ക് എപ്പോഴും ആധിയായിരുന്നു. ഞാന്‍ അധികം ആകുലപ്പെടാറില്ല. എന്നാല്‍ അവന്‍ പഠിപ്പ് പൂര്‍ ത്തിയാക്കിയ നാള്‍ തൊട്ട് ഞാന്‍ വ്യാകുലപ്പെറ്റാന്‍ തുടങ്ങി. അവന്റെ അമ്മ വിഷമിക്കുന്നത് നിര്‍ ത്തുകയും ചെയ്തു. നിറഞ്ഞ സ്നേഹത്തോടെ അവന്റെ മുട്ടുന്യായങ്ങള്‍ ക്കായി എന്നോട് വഴക്കിടുന്നവനായി മാറി. ഇതെല്ലാം എങ്ങനെ സം ഭവിക്കുന്നു, അതോ ഇതെല്ലാം നാടകമാണോ.

ഒരു പക്ഷേ ഞാനാണോ തെറ്റ് ചെയ്യുന്നതെന്ന് എനിക്ക് സം ശയവും തോന്നാറുണ്ട്.
കഴിഞ്ഞ വര്‍ ഷങ്ങളില്‍ ഞാന്‍ അരുണിനോട് നല്ല സ്നേഹത്തോടെയേ ഇരുന്നിട്ടുള്ളൂ. ഞങ്ങള്‍ ഒന്നിച്ച് ഫുട് ബാള്‍ കളിച്ചിട്ടുണ്ട്. ഒന്നിച്ച് സിനിമയ്ക്ക് പോയിട്ടുണ്ട്. ഒന്നിച്ച് ഒരേ കിടക്കയില്‍ കഥകള്‍ പറഞ്ഞ് ഉറങ്ങിയിട്ടുണ്ട്. എന്റെഒരു പക്ഷേ ഞാനാണോ തെറ്റ് ചെയ്യുന്നതെന്ന് എനിക്ക് സം ശയവും തോന്നാറുണ്ട്.

കഴിഞ്ഞ വര്‍ ഷങ്ങളില്‍ ഞാന്‍ അരുണിനോട് നല്ല സ്നേഹത്തോടെയേ ഇരുന്നിട്ടുള്ളൂ. ഞങ്ങള്‍ ഒന്നിച്ച് ഫുട് ബാള്‍ കളിച്ചിട്ടുണ്ട്. ഒന്നിച്ച് സിനിമയ്ക്ക് പോയിട്ടുണ്ട്. ഒന്നിച്ച് ഒരേ കിടക്കയില്‍ കഥകള്‍ പറഞ്ഞ് ഉറങ്ങിയിട്ടുണ്ട്. എന്റെ രക്തമല്ലേ അവന്റെ ഉടല്‍ , പിന്നെങ്ങനെ ഈ അകല്‍ ച്ചയുണ്ടായത്.

പ്രായത്തിന്‌ രണ്ട് പേരുടെ ബന്ധത്തെ മുറിയ്ക്കാന്‍ പറ്റുമോ?

എന്ത് കാരണമായിരിക്കുമെന്ന് എന്തൊക്കെയോ ആലോചിച്ചിരിക്കുന്നു.

പെട്ടെന്നൊരു നാള്‍ ഒരു സത്യം മനസ്സിലാക്കി.

ലോകത്തിലുള്ള എല്ലാ ഇരുപത് വയസ്സുകാര്‍ ക്കും ഉള്ള രോഗമാണ്‌ അരുണിനേയും ബാധിച്ചിരിക്കുന്നത്. അത് ഞാന്‍ ഒരാളാല്‍ നേരെയാക്കാന്‍ പറ്റില്ല.

അതിനെ രോഗം എന്ന് പറയുന്നത് അവര്‍ ക്ക് കോപമുണ്ടാക്കും .
അവര്‍ അതിനെ ഒരു ഉണ്മ. ഒരു സ്വാതന്ത്ര്യം . ഒരു ആവേശം എന്ന് വിളിയ്ക്കുന്നു.
ഏതോ ഒരു നരകം അവരെ പിടിച്ചാട്ടുന്നുയെന്ന് വച്ചോളൂ.

ഈ പ്രശ്നത്തെപ്പറ്റി എന്റെ കൂടെ ജോലി ചെയ്യുന്നവര്‍ ക്കും വിചാരമുണ്ടായിരുന്നു. സന്താനമൂര്‍ ത്തിയുടെ കോളേജില്‍ പഠിയ്ക്ക്കുന്ന മകന്‍ കക്കൂസില്‍ കയറിയാല്‍ പുറത്ത് വരാന്‍ രണ്ട് മണിക്കൂര്‍ ആകുന്നു. എന്താണാവോ ചെയ്യുന്നതെന്നറിയില്ലെന്ന് പുലമ്പുന്നത് കേള്‍ ക്കുമ്പോള്‍ എനിക്ക് സത്യത്തില്‍ കുറച്ച് വിഷമം തോന്നാറുണ്ട്. എന്നെപ്പോലെ പല പിതാക്കന്മാരും മനപ്രയാസത്തോടെയാണ്‌ ഉള്ളത്.

ഞാന്‍ മറ്റുള്ളവരെപ്പോലെ എന്റെ പ്രയാസങ്ങള്‍ പുറത്ത് കാണിക്കാറില്ല. ഞാനും ബികോം പഠിച്ചിട്ടുണ്ട്. കോ ഓപ്പറേറ്റീവ് കോളേജില്‍ ഐശ്ചിക വിഷയത്തില്‍ പരീക്ഷയെഴുതി പാല്‍ സൊസൈറ്റിയില്‍ ജോലി ചെയ്യുന്നു. ഉദ്യോഗക്കയറ്റത്തിനായി തപാലില്‍ എം എയും ചെയ്തു. കഴിഞ്ഞ് പത്ത് വര്‍ ഷങ്ങളായി വള്ളരാറിന്റെ തിരുസഭയില്‍ ദാനധര്‍ മ്മ കാര്യങ്ങള്‍ ക്ക് സഹായം ചെയ്യുന്നുണ്ട്. ഈ നല്ല ഗുണങ്ങളില്‍ ഒന്ന് പോലും എന്റെ അരുണ്‍ കൈക്കൊണ്ടിട്ടില്ല. ഒരുവേള ഇതെല്ലാം അര്‍ ഥമില്ലാത്തതായിരിക്കുമോ. ഞാന്‍ അത് മനസ്സിലാക്കാതെ ചുമക്കുകയാണോ.
ഞാന്‍ പഠിയ്ക്കുന്ന കാലത്ത് ഒന്നുരണ്ട് പേര്‍ കുടിയ്ക്കുന്നതും പെണ്ണുങ്ങളെ തേടി പോകുന്നതും ഉണ്ടായിരുന്നുവെന്നത് സത്ര്യമാണ്‌. അന്നൊക്കെ നാട്ടില്‍ പത്ത് പേര്‍ അങ്ങിനെയായിരുന്നു. ഇന്ന് നാട്ടില്‍ ചെറുപ്പക്കാര്‍ ഒതുങ്ങിയിരിക്കുന്നത് അപുര്‍ വ്വം . ഇതെല്ലാം എനിക്ക് തോന്നുന്ന കാര്യങ്ങളാണൊ അതോ ഇതാണോ ഉണ്മ.
ഇതുപോലെ വിഷയങ്ങള്‍ ആലോചിക്കാന്‍ തുടങ്ങിയാല്‍ എനിക്ക് രക്ഷസമ്മര്‍ ദ്ദം ഉണ്ടാകും . സത്യത്തില്‍ ഇത് എന്റെ മാത്രം പ്രശ്നമല്ല. എന്നാല്‍ എന്റെ പ്രശ്നം കൂടിയാണ്‌.

ഞാന്‍ പഠനം കഴിഞ്ഞതും കല്യാണം കഴിച്ചു. ഉള്ളത് പറഞ്ഞാല്‍ എന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ അരുണിന്‌ ഒന്നര വയസ്സായിരുന്നു. എന്നാല്‍ അരുണ്‍ ഇപ്പോഴും ജോലിയ്ക്ക് പോയിട്ടില്ല. എന്തിനാണ്‌ ഇത്രയും വികിക്കുന്നത്. എന്തിനാണ്‌ ഇത്രയും പതുക്കെ, ജീവിതത്തിനോട് കടപ്പാടൊന്നുമില്ലാതെ നടക്കുന്നത്. ഇതാണോ ഇന്നത്തെ പതിവുകള്‍ .

ഒരുവേള ഞാനാണോ അവരെ മനസ്സിലാക്കാന്‍ കഴിയാതെ വണ്ടിക്കണക്കിന്‌ പരാതികളുമായി അലയുന്നത്. അങ്ങിനെയാണെങ്കിലും എന്റെ പരാതികളില്‍ ഉള്ള ന്യായം എന്തുകൊണ്ട് മറുക്കപ്പെടുന്നു.

ഈ രാത്രി പോലും കിടക്കയില്‍ കിടന്നപടി അരുണ്‍ എവിടെ പോയിരിക്കും എന്ന് എന്തൊക്കെയോ ഊഹിച്ചുകൊണ്ടിരിക്കുന്നു. അത് എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. സങ്കല്പ്പത്തില്‍ ഭയം ഉണ്ടാകുന്നു. അത് അരുണ്‍ മനസ്സിലാക്കാന്‍ വിസമ്മതിക്കുന്നതെന്തിന്‌.
ഈ സമയത്ത് അരുണ്‍ എന്ത് ചെയ്യുകയായിരിക്കും . ഉറപ്പായും എന്നെപ്പറ്റി ആലോചനയേയില്ലാതെ എവിടെയെങ്കിലും ഉറങ്ങുകയായിരിക്കും . ആരേയും പറ്റി വിചാരിക്കാതെ എങ്ങിനെ ഒരു ആള്‍ ക്ക് ജീവിക്കാന്‍ കഴിയും . അതും ഒരേ വീട്ടില്‍ താമസിച്ച് മറ്റുള്ളവരെപ്പറ്റി എങ്ങിനെ വിചാരിക്കാതിരിക്കാന്‍ സാധിക്കും .
അരുണ്‍ ഞങ്ങളുടെ കൂടെയാണുള്ളത്. പക്ഷേ ഞങ്ങളുടെ വീടിനുള്ളില്‍ ഒരു തനി ദ്വീപ് ഉള്ളത് പോലെ ഞാന്‍ മനസ്സിലാക്കുന്നു. അവിടെ അവന്റെ വസ്ത്രങ്ങള്‍ മാത്രം ഉണങ്ങാനിട്ടിരിക്കുന്നു. അവന്റെ ബൈക്ക് നിര്‍ ത്തിയിരിക്കുന്നു. അവന്റെ ലാപ്ടോപ് ഓടിക്കൊണ്ടിരിക്കുന്നു. അവന്‍ വാങ്ങി വളര്‍ ത്തുന്ന ഒരു മീന്‍ കുഞ്ഞ് മാത്രമേയുള്ളൂ. വേറെ ഒരു മനുഷ്യനും ആ ദ്വീപില്‍ ഇടം കിട്ടില്ല. ടേബിള്‍ വെയ്റ്റായുള്ള കണ്നാടി ഗോളത്തിലുള്ള മരത്തിനെ, നാമുക്ക് കണ്ണ്‌ കൊണ്ട് കാണാന്‍ മാത്രം പറ്റുള്ളു കൈ കൊണ്ട് തൊടാന്‍ കഴിയാത്ത ഒരു വിടവ് പോലെ അടുക്കാന്‍ പറ്റാത്ത പോലെ അരുണ്‍ ഒരു ലോകം ഉണ്ടാക്കി വച്ചിരിക്കുന്നു.

അങ്ങിനെ ഇരിക്കുന്നത് എനിക്ക് എന്ത് കൊണ്ട് ഇഷ്ടമാകുന്നില്ല, ഞാന്‍ അവനെ നിരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവോ, ഇത് അരുണിനെ പറ്റിയുള്ള പ്രശ്നം മാത്രമല്ല,
ബൈക്ക് സ്വന്തമായുള്ള എല്ലാ ചെറുപ്പക്കാരും ഒരു പോലെയുണ്ടാകും
അരുണിന്‌ ബൈക്ക് ഓടിക്കാന്‍ ആരാണ്‌ പഠിപ്പിച്ചത്.

അവന്‍ തന്നെ പഠിച്ചു.

പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം അവന്‍ ബൈക്കില്‍ പോകുന്നത് കണ്ടു. അവന്റെ പിന്നില്‍ ഒരു പയ്യന്‍ ഇരിക്കുന്നുണ്ടായിരുന്നു. ഒരു കൈ വായുവില്‍ വീശുന്നപോലെ അവന്‍ ഭയങ്കര വേഗത്തില്‍ ബൈക്ക് ഓടിച്ച് പോകുന്നത് കണ്ടു. അന്ന് വീട്ടില്‍ വലിയ വഴക്ക് നടന്നു.

നിനക്കെവിടന്നാ ബൈക്ക്. ആരാ നിന്നെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചത്. അത് ആരുടേ ബൈക്ക് എന്ന് ഒച്ചയെടുത്തു. അരുണ്‍ അതിന്‌ മറുപടി പറഞ്ഞില്ല. അവന്‍ ഒരേയൊരു ചോദ്യം മാത്രം ചോദിച്ചു.

ബൈക്ക് ഓടിക്കുന്നത് തെറ്റാണോ.

ബൈക്ക് ഓടിക്കുന്നത് തെറ്റാണോയെന്ന ചോദ്യത്തിന്‌ ഇന്നും എന്റെയടുത്ത് ശരിയായ ഉത്തരം ഇല്ല.

എന്നാല്‍ എന്റെ മനസ്സ് തെറ്റ് എന്ന് പറയുന്നു. കാരണം ബൈക്ക് എന്നത് ഒരു വാഹനമല്ല. അത് ഒരു സ്വാതന്ത്ര്യം . അത് ഒരു സാഹസം . അച്ഛനും മകനുമിടയില്‍ അകല്‍ ച്ചയുണ്ടാക്കുന്ന ഒരു സാധനം . അച്ഛനെ മറികടക്കാന്‍ മകന്‍ കണ്ടുപിടിച്ച ഒരു തന്ത്രം .

ആ വാഹനം എനിക്ക് ഇഷ്ടമായില്ല. പട്ടാളത്തിലുള്ളവര്‍ ക്ക് ഉപയോഗിക്കാനായി കണ്ടുപിടിച്ചതാണ്‌ ബൈക്ക് എന്ന് പറയുന്നു. എന്നാല്‍ അത് എങ്ങിനെയോ ജനകീയമായി ഇപ്പോള്‍ എന്റെ വീട് വരെ പ്രശ്നങ്ങളുണ്ടാക്കുന്നു.

ഇപ്പോള്‍ ബൈക്കില്‍ പോകുന്ന എല്ലാ ചെറുപ്പക്കാരും ഒരുപോലെ പെരുമാറുന്നു. റോഡിലിറങ്ങുന്നത് മഹത്തായ ഒരു സാഹസമാണെന്ന് വിചാരിക്കുന്നു. ചിലപ്പോള്‍ എനിക്ക് തോന്നാറുള്ളത് ബൈക്കില്‍ റോഡിലിറങ്ങുന്ന ചെറുപ്പക്കാര്‍ തങ്ങളല്ലാതെ വേറെ മനുഷ്യര്‍ കണ്ണില്‍ പെടുന്നതേയില്ല. ഒരു ശബ്ദവും കേള്‍ ക്കില്ല. റോഡ് മുഴുവനും കാലിയാക്കി അവന്‍ മാത്രം പോകണമെന്ന് വിചാരിക്കുന്നത് പോലെ.

അതിനേക്കാള്‍ ബൈക്കില്‍ പോകുമ്പോള്‍ സെല്‍ ഫോണില്‍ സം സാരിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരെ കാണുമ്പോള്‍ എനിക്ക് ദേഷ്യം അടക്കാന്‍ കഴിയില്ല. അത്രയ്ക്ക് എന്താ സം സാരിക്കാനുള്ലത് എന്ന് മനസ്സ് പതയും . എന്നാല്‍ അവരുടെ മുഖത്തില്‍ ഉല്‍ കണ്ഠയുടെ ഒരു തുള്ളി പോലും ഉണ്ടാവില്ല. പെട്ടെന്ന് അവര്‍ ക്ക് കുറേ കൈകള്‍ മുളച്ചത് പോലെ നടക്കുന്നു.

അരുണ്‍ ബൈക്ക് ഓടിക്കാന്‍ പാടില്ലെന്ന തീരുമാനത്തില്‍ ഞാന്‍ ഉറച്ചു.
ഞാന്‍ അങ്ങിനെ പറഞ്ഞതിന്‌ കാരണം ആപത്തിനെപ്പറ്റിയുള്ള പേടിയാണെന്ന് ഒരു നുണ പറഞ്ഞ് എന്റെ ഭാര്യയെ വിശ്വസിപ്പിച്ചു.

സത്യത്തില്‍ ഞാന്‍ ഭയന്നതിന്റെ കാരണം ഒരു ബൈക്ക് എന്നാല്‍ എന്റെ വീടിനും വിശാലമായ ലോകത്തിനും ഇടയിലെ അകലം കുറയ്ക്കും . വീട്ടിലിരിക്കുന്ന പയ്യനെ അന്തമില്ലാത്ത ലോകത്തിന്റെ വശീകരണം കാണിച്ച് വലിച്ച് കൊണ്ടുപോകും എന്ന് ഭയന്നു.

എന്നാല്‍ അരുണ്‍ ബൈക്ക് ഓടിക്കുന്നത് എനിക്ക് തടുക്കാന്‍ കഴിഞ്ഞില്ല.
ഒരുവേള ഞാന്‍ വഴക്ക് പറയുന്നതും തടുക്കുന്നതും ഇല്ലാതിരുന്നെങ്കില്‍ അവന്‍ ബൈക്ക് ഓടിക്കുന്നതില്‍ ആഗ്രഹം കാണിക്കാതിരിക്കുമായിരുന്നോ എന്തോ.

ഇല്ല...ഇത് ഇത് സ്വയം സമാധാനിപ്പിക്കുന്നതാണ്‌. അത് ഉണ്മയല്ല.

ബൈക്ക് എന്നാല്‍ ഒരു വിഷപ്പാമ്പ്.

അത് എല്ലാ ചെറുപ്പക്കാരേയും അവരുടെ ഇരുപത് വയസ്സ് താണ്ടുപോള്‍ കടിയ്ക്കുന്നു. അതിന്റെ വിഷം പത്ത് വര്‍ ഷങ്ങളെങ്കിലും ശരീരത്തിലുണ്ടാകും . ആ വിഷമേറ്റ കാലത്തില്‍ ബൈക്ക് മാത്രമായിരിക്കും അവരുടെ ലോകം . അതിനെ തടവിയും കൊഞ്ചിയും സുശ്രൂഷിച്ചും കൊണ്ടിരിക്കും .

അരുണിനും അതാണ്‌ സം ഭവിച്ചത്.

അവന്‍ അവന്‍ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ് വേനലവധിയ്ക്ക് നാമക്കലിലെ അവന്റെ അമ്മാവന്റെ വീട്ടിലേയ്ക്ക് പോയിട്ട് പുതിയ ബൈക്കിലാണ്‌ ചെന്നൈയ്ക്ക് തിരിച്ച് വന്നത്. കോളേജിലേയ്ക്ക് പോയി വരാനായി അമ്മാവന്‍ പുതിയ ബൈക്ക് വാങ്ങി തന്നതായി പറഞ്ഞുകൊണ്ടിരിക്കുമ്പോഴേ ബൈക്ക് തുടയ്ക്കാന്‍ തുടങ്ങി.

നിനക്ക് ലൈസന്‍ സില്ല. നാമക്കലില്‍ നിന്നും എന്തിനാ ബൈക്കില്‍ വന്നത്. വഴിയ്ക്ക് ലോറിയില്‍ മുട്ടിയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നെന്ന് ഞാന്‍ ആലോചിക്കുമ്പോള്‍ അവ മിണ്ടാതെ ഒരു കുഞ്ഞിനെറ്റ് ചെവി തുണികൊണ്ട് തുടയ്ക്കുന്നത് പോലെ മൃദുവായി ബൈക്കിനെ തുടച്ചു കൊണ്ടിരുന്നു.

അതിന്‌ ശേഷം അവന്‍ തന്നെ ലൈസന്‍ സ് എടുത്തു. നാളുകള്‍ കഴിഞ്ഞപ്പോള്‍ ബൈക്കിനെ തന്റെ ശരീരത്തിന്റെ ഭാഗം പോലെയാക്കിക്കഴിഞ്ഞിരുന്നു.
ചില ദിവസങ്ങള്‍ രാവിലെ ആറ്‌ മണിയ്ക്ക് ധൃതിയില്‍ ബൈക്കില്‍ പുറത്തേയ്ക്ക് പോകും .

എവിടേ പോകുന്നവന്‍ . ആരാണ്‌ ഈ നേരത്ത് അവനെ വരവേല്‍ ക്കാന്‍ പോകുന്നത്.
ബൈക്കില്‍ ചാഞ്ഞ് നിന്ന് സം സാരിക്കുക, ബൈക്കിലിരുന്ന് ചായ കുടിയ്ക്കുക എന്നിങ്ങനെ ബൈക്കില്ലാതെ അവന്‌ ഇരിക്കാന്‍ പോലുമാകുന്നില്ല.
അതിന്‌ എത്ര പെട്രോള്‍ ഒഴിക്കുന്നുണ്ടാകും അതിന്‌ പണം എങ്ങിനെ കിട്ടുന്നു. എന്തിനാണ്‌ ഇങ്ങനെ ബൈക്കില്‍ വെയില്‍ കൊണ്ടലയുന്നു, ഒന്നിനും അവന്റെയടുത്ത് നിന്ന് മറുപടി ഇല്ല.

അവന്റെ അമ്മയ്ക്ക് അവന്‍ ബൈക്കൊടിക്കുന്നത് ഇഷ്ടമാണ്‌. അവള്‍ ഇടയ്ക്കൊക്കെ അരുണ്നിന്റെ പിന്നിലിരുന്ന് അമ്പലത്തില്‍ പോകാറുണ്ട്. കൂട തുന്നാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നു. അവര്‍ രണ്ടുപേരും ചിരിച്ചുകൊണ്ടേ പോകുന്നു. എന്നാല്‍ എനിക്ക് അങ്ങിനെ ബൈക്കില്‍ പോകാന്‍ കഴിയില്ല. ഒരു ദിവസം എന്നെ ഓഫീസിലേയ്ക്ക് ബൈക്കില്‍ കൊണ്ടുവിട്ടപ്പോള്‍ പോലും അവന്‍ ശ്രദ്ധയോടെ ബൈക്ക് ഓടിച്ചില്ലായിരുന്നു.
അരുണിന്റെ ശരീരത്തില്‍ ഒരു കഴുകന്‍ ഉള്ളതായി ഒരു ദിവസം ഞാന്‍ കണ്ടുപിടിച്ചു. ആ കഴുകന്‍ അവന്റെയുള്ളില്‍ മാത്രമല്ല. എല്ലാ ഇരുപത് വയസ്സുള്ള പയ്യന്മാര്‍ ക്കും ഉണ്ടാകും . അത് വീട് വിട്ട് പുറത്തേയ്ക്കിറങ്ങി വളരെ ഉഅയ്രമുള്ള ഒരിടത്ത് പോയിരുന്ന്, ഒറ്റയ്ക്കിരുന്ന് ലോകത്തെ കാണാന്‍ ആഗ്രഹിക്കുന്നു. താനും മറ്റുള്ളവരും ഒരേപോലെയല്ലെന്ന് പറയാന്‍ തുടിയ്ക്കുന്നു. തനിക്ക് മറ്റുള്ളവര്‍ ക്ക് ചെയ്യാന്‍ കഴിയാത്ത ഒന്ന് ചെയ്യാന്‍ കഴിയുമെന്ന് കാണിക്കാന്‍ ശ്രമിക്കുന്നു.

വേട്ടയാടുന്നതിനേക്കാള്‍ കഴുകന്‍ ലോകത്തിനെ നോക്കിക്കൊണ്ടിരിക്കാനാണ്‌ കൂടുതല്‍ താല്പര്യം . അതിലും തന്റെ വിരിഞ്ഞ ചിറകുകള്‍അടിച്ച് ആര്‍ ക്കും തൊടാന്‍ പറ്റാത്തത്ര ഉയരത്തില്‍ കയറി നിന്ന് ലോകം കാണുന്നതില്‍ ആനന്ദം കൊള്ളുന്നു. ഏതോ ഒരു ഇമ്പമുണ്ട്. ഏതോ ഒരു മൂല്യമുണ്ട് പോലും ആ കഴുകന്റെ ചിറകുകള്‍ അരുണിന്റെയുള്ളിലും പിടയ്ക്കുന്നത് എനിക്ക് അറിയാന്‍ തുടങ്ങി. അതിന്റെ ചിറകടി ശബ്ദം എന്റെ മുഖത്ത് അടിയ്ക്കുന്നത് നല്ലത് പോലെ അറിഞ്ഞു. എനിക്ക് ഭയം തോന്നി. ഈ കഴുകന്‍ അവനെ ദിശ തെറ്റിച്ച് കൊണ്ടുപോയി നശിപ്പിക്കും എന്ന് ഭയന്നു. എന്നാലും തടുക്കാന്‍ വഴിയില്ലാതെ നോക്കിക്കൊണ്ടിരുന്നു.

സത്യത്തില്‍ ആ കഴുകനാണ്‌ അവന്റെ ബൈക്കിന്റെ രൂപം കൊണ്ടിരിക്കുന്നത്
ചിലപ്പോള്‍ ഒരഴ്ചയൊക്കെ അരുണ്‍ വീട്ടില്‍ നിന്നും മാറി നില്‍ ക്കാറുണ്ട്. എവിടേ പോയിരിക്കുന്നെന്ന് ചോദിച്ചാല്‍ എന്റെ ഭാര്യ ഫ്രണ്ട്സിനെ കാണാന്‍ പോയിരിക്കും എന്ന് പറയും.

ആണ്‍ മക്കള്‍ ക്കായി നുണ പറയുന്നത് അമ്മമാര്‍ ഇഷ്ടപ്പെടുന്നു. അത് ഒരു ചതിയാണ്‌. ആണ്‍ മക്കള്‍ വളരുന്തോറും വീട്ടിലുള്ള അച്ഛന്‍ അമ്മമാരെ പിരിക്കാന്‍ തുടങ്ങുന്നു. അല്ലെങ്കില്‍ മക്കള്‍ ക്കായി മാതാപിതാക്കള്‍ വഴക്കിട്ട് മന പ്രയാസം ഉണ്ടാക്കുന്നു..
മിക്ക ദിവസങ്ങളിലും അരുണ്‍ പാതിരാത്രിയ്ക്ക് ശേഷം വീട്ടിലെത്തി ഇരുമ്പ് കതക് തുറക്കുന്ന ശബ്ദം ഞാന്‍ കേള്‍ ക്കാറുണ്ട്. എവിടെ പോയിരുന്നെന്ന് ചോദിച്ച് വഴക്കുണ്ടാക്കിയത് മിച്ചം .

എത്ര ചോദിച്ചാലും മറുപടി പറയില്ല. നേരെ അവന്റെ മുറിയിലേയ്ക്ക് പോകും . വീട്ടില്‍ നിന്ന് രാത്രി കഴിക്കുകയും ഇല്ല.

പാതിരാത്രി കഴിഞ്ഞ് വന്നാലും അവന്‍ പാട്ട് കേള്‍ ക്കാന്‍ മറക്കാറില്ല. അതും ഉറക്കെ പാട്ട് കേള്‍ ക്കും . വീട്ടില്‍ ഞാനോ അവന്റെ അമ്മയോ അനിയത്തിയോ ഉള്ളത് മുഴുവനായി മറന്നത് പോലെ നടക്കുന്നു അവന്‍ .

അരുണ്‍ ശബ്ദം കുറച്ച് വയ്ക്ക് എന്ന് അവന്റെ അമ്മ കിടക്കയില്‍ കിടന്ന് കൊണ്ട് തന്നെ പറയും . ഞാന്‍ പറഞ്ഞാല്‍ അതും കേള്‍ ക്കില്ല അവന്‍
എന്നാല്‍ അമ്മ പറഞ്ഞെന്ന് വച്ച് ശബ്ദം കുറയ്ക്കാതെ കതക അടയ്ക്കും . അവനാല്‍ ശബ്ദമില്ലാതെ പാട്ട് കേള്‍ ക്കാന്‍ പറ്റില്ല. അതും അവന്റെ പ്രശ്നമല്ല. എല്ലാ ചെറുപ്പക്കാരും ഈ വിഷയത്തില്‍ ഒരു പോലെയിരിക്കും 
.
അവര്‍ കെള്‍ ക്കുന്ന പാട്ടുകളിലെ ഒരു വരി പോലും എനിക്ക് മനസ്സിലാവില്ല. ഒരേ അലറിവിളിക്കല്. എനിക്ക് കര്‍ ണ്ണാടക സം ഗീതവും സിനിമാപ്പാട്ടുകളിലും താല്പര്യം ഉണ്ട്. പഠിയ്ക്കുന്ന കാലത്ത് റിക്കാര്‍ ഡ് പ്ലേയറില്‍ നിറയെ കേട്ടിട്ടുണ്ട്. ഇപ്പോഴും ടിവില്‍ വരുന്ന ബ്ലാക്ക് & വൈറ്റ് പാട്ടുകള്‍ എല്ലാം കേള്‍ ക്കും . എന്നാല്‍ അരുണിന്റെ ലോകത്ത് ബ്ലാക്ക് & വൈറ്റിന്‌ സ്ഥാനം ഇല്ല.

അവന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ടി വിയില്‍ പാശവലൈ സിനിമ ഓടിക്കൊണ്ടിരുന്നു. ഞാന്‍ താല്പര്യത്തോടെ കണ്ടുകൊണ്ടിരുന്നു. എന്റെ അടുത്ത് വന്ന് എങ്ങിനെയാ അപ്പാ ഇതെല്ലാം കാണുന്നതെന്ന് ചോദിച്ചു.

നന്നായിട്ടുണ്ടാകും അരുണ്‍ , കുറച്ച് നേരം കാണൂ എന്ന് പറഞ്ഞു.
അവന്‍ എന്നെ മിഴിച്ച് നോക്കിയിട്ട് നിങ്ങള്‍ ക്ക് ടേസ്റ്റ് ഇല്ല അപ്പാ എന്ന് പറഞ്ഞ് സൈക്കിള്‍ എടുത്ത് പോയവന്‍ രാത്രി വരെ വീട്ടിലേയ്ക്ക് വന്നില്ല.
ഇപ്പോള്‍ അത്രയ്ക്ക് നേരിട്ട് എന്നോട് മറുപടി പറയാറില്ല. എന്നാല്‍ എന്നെപ്പറ്റി അതേ അഭിപ്രായത്തില്‍ തന്നെയാണവന്‍. അവന്‍ കേള്‍ ക്കുന്ന പാട്ടുകളേക്കാള്‍ ആ തല്ലിപ്പൊളി പാട്ടുകരെ എനിക്ക് ഇഷ്ടമായതേയില്ല. കറുമ്പന്‍ വെളുപ്പ് എന്ന് വിത്യാസമില്ലാതെ വൃത്തികെട്ട് രീതിയിലുണ്ടാകും . ഒരുത്തന്‍ പോലും മര്യാദയ്ക്ക് വസ്ത്രം ധരിച്ചിട്ടുണ്ടാവില്ല. പടര്‍ ന്ന് പന്തലിച്ച തലമുടി. വൈക്കോല്‍ പോലത്തെ താടി. വിളറിയ ചുണ്ടുകള്‍ . കൈയ്യില്‍ ഒരു ഗിറ്റാര്‍ . അല്ലെങ്കില്‍ കീബോര്‍ ഡ്. ഉടലിന്‌ ചേരാത്ത വസ്ത്രങ്ങള്‍ . ലഹരിയില്‍ ചുരുങ്ങിപ്പോയ കണ്ണുകള്‍ .

ഇനിയിപ്പോള്‍ ഇങ്ങനെയുള്ളത് കൊണ്ടായിരിക്കുമോ അവരുടേ പാട്ടുകളെ ഈ ചെറുപ്പക്കാര്‍ ക്ക് ഇഷ്ടപ്പെടുന്നത്, അതിനെ പാട്ട് എന്ന് വിളിയ്ക്കുന്നതേ തെറ്റ്. കൂവല്‍ , നിയന്ത്രണമില്ലാത്ത കൂവല്‍. ആ കൂവലിന്റെ ശബ്ദം ആരോ ആരെയോ കൊല്ലുന്നത് പോലെയുണ്ട്.  അല്ലെങ്കില്‍ പ്രണയത്തിന്റെ പിരിമുറുക്കം താങ്ങാന്‍ കഴിയാത്ത പോലെ ഒരു പാഴ് സ്വപ്നത്തില്‍ അവനോ അവളോ പാടുന്നു. അത് കൈയ്യില്‍ ഒരു സിഗരറ്റുമായി കേട്ട് അരുണും ഒപ്പം കണ്ണീര്‍ വാര്‍ ക്കുന്നു.

എന്താ അരുണ്‍ ഇങ്ങനെ എന്ന് എരിച്ചില്‍ തോന്നും . എന്നാല്‍ അതിനെപ്പറ്റി പറഞ്ഞാല്‍ എനിക്ക് ആസ്വദിക്കാന്‍ അറിയില്ലെന്ന് പറയും. ചിലപ്പോള്‍ അവന്‍ പറയുന്നത് സത്യമാണെന്നും തോന്നിയിട്ടുണ്ട്. ഒരു ദിവസം അവന്റെ മുറിയുടെ മുന്നിലൂടെ പോകുമ്പോള്‍ കേട്ട ഒരു പെണ്‍ ശബ്ദത്തിലുള്ള പാട്ട് വരികള്‍ ഇല്ലാതെ ഉന്മാദം പിടിച്ചവനെപ്പോലെ ഒരേ വാക്കിനെ ഹം ചെയ്തു കൊണ്ടിരിക്കുന്നത് കേട്ടു.
ആകെ ഒരു നിമിഷമേ കേട്ടുള്ളൂ. എന്നാല്‍ തേള്‍ കൊത്തിയത് പോലെ ഒരു വിറയലുണ്ടായി. അത് പെട്ടെന്ന് രൂപം മാറി അളവില്ലാത്ത് ആനന്ദമായി ആ ഹമ്മിങ് മനസ്സില്നുള്ലിലിരുന്നു.

പിന്നീട് നാലഞ്ച് നാളുകള്‍ ക്ക് ആ ഹമ്മിങ് എന്റെ തലയില്‍ ഓടിക്കൊണ്ടിരുന്നു. ആ പെണ്ണ്‌ എന്തിനാണ്‌ ഇങ്ങനെ വിഷമിച്ച് പാടുന്നത്. അവളുടെ അച്ഛന്‍ അമ്മ ആരാണ്‌. അവര്‍ ഇവളെ ഇങ്ങനെ പാടാന്‍ സമ്മതിക്കുന്നതെങ്ങിനെ. താടി വച്ച കഞ്ചാവ് പുകയ്ക്കുന്ന ഊ സം ഗീതജ്ഞരുടെ അച്ഛനും അമ്മയും എന്നെപ്പോലെ വഴക്ക് കൂടുന്നുണ്ടാകുമോ.

ഈ ലോകത്ത് പ്രേമത്തിന്‌ വേണ്ടിയല്ലാതെ വേറെ എന്തിനെങ്കിലും വേണ്ടി ഈ പയ്യന്‍ മാര്‍ ഉരുകിയുരുകി നിലവിളിയ്ക്കുമോ എന്താ. അങ്ങിനെ എന്താണുള്ളത് പ്രേമത്തില്‍ .
ഒരു പെണ്ണിന്റെ ആവശ്യം എന്നത് ശരീരത്തിന്റെ വിശപ്പിനോട് ബന്ധപ്പെട്ടുള്ളതല്ലേ.
അതിന്‌ എന്തിനാണ്‌ ഇത്രയും ഭാവനകളും കാട്ടായങ്ങളും .

ഈ ലോകത്ത് പ്രേമത്തിനെപ്പറ്റി ഉപരിപ്ലവമായ നുണകള്‍ നിറഞ്ഞിരിക്കുന്നു. ഓരോ തലമുറയും ആ നുണകളെ വളര്‍ ത്തിക്കൊണ്ടുവരുന്നതില്‍ തങ്ങളുടെ പങ്ക് നിര്‍ വ്വഹിക്കുന്നു. പെണ്ണുങ്ങള്‍ എല്ലാം ഏതോ അന്യ്ഗ്രഹത്തില്‍ നിന്ന് വന്നവരെപ്പോലെ എന്തിനാണ്‌ ഇത്രയും വിയര്‍ പ്പും ഭ്രമിപ്പും ഈ പയ്യന്മാരെ ഒരു ദിവസം പ്രസവമുറിയ്ക്കുള്ളില്‍ കൊണ്ടുപോയി വിട്ടാല്‍ ഈ എല്ലാ മയക്കവും തെളിയുമെന്ന് തോന്നുന്നു.

ഞാന്‍ ഇങ്ങനെയെല്ലാം ആലോചിക്കുന്നത് വയസ്സായതുകൊണ്ടാണെന്ന് എന്റെ ഭാര്യ തന്നെ പറയുന്നു. എനിക്ക് മാത്രമാണോ വയസ്സാകുന്നത്. അവള്‍ ക്കും വയസ്സാകുന്നുണ്ട്.
ഞാന്‍ താമസിക്കുന്ന ഈ നഗരത്തിന്‌ വയസ്സാകുന്നുണ്ട്.

ഞാന്‍ ബസ്സില്‍ പോകുമ്പോള്‍ കാണുന്ന കടലിനും വയസ്സാകുന്നുണ്ട്.
എന്റെ തലയ്ക്ക് മീതെയുള്ള സൂര്യനും ചന്ദ്രനും പോലും വയസ്സാകുന്നുണ്ട്.
വയസ്സ് അധികമാകുന്തോറും നമ്മളെപ്പറ്റി പലരും മണ്ടന്മാരെന്ന് കരുതി പല കേളികളും ചെയ്യുന്നത് അധികാകുന്നുണ്ട്.

സത്യത്തില്‍ എനിക്ക് അത്ര വയസ്സൊന്നും ആയിട്ടില്ല. അമ്പത്തൊന്നേ ആയിട്ടുള്ളൂ. ഒരു ദിവസം പേപ്പറില്‍ വായിച്ചിരുന്നു. ഇറ്റലിയില്‍ ഒരു അമ്പത് വയസ്സുള്ളയാള്‍ പെട്ടെന്ന് മല കയറുന്നതില്‍ താല്പര്യം തോന്നി ഓരോ മലയായി കയറിയിറങ്ങി അവസാനം തന്റെ അറുപത്തിരണ്ടാം വയസ്സില്‍ കിളിമഞ്ചാരോ ശിഖരത്തില്‍ കയറിയെന്ന്.
ഞാന്‍ അങ്ങിനെയുള്ള ആളല്ല. എനിക്ക് പുതിയ ആഗ്രഹങ്ങള്‍ ഒന്നുമില്ല. ഉള്ള ആഗ്രഹങ്ങളിലിരുന്ന് കുറച്ച് കുറച്ചായി വേര്‍ പെട്ട് വരുന്നു.

ജീവിതം ശരിക്കും മടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ജീവിച്ച് ഞാന്‍ അനുഭവിക്കുന്ന മടുപ്പ് അരുണിന്‌ ഇരുപത്തിനാല്‌ വയസ്സില്‍ ഉണ്ടാകുന്നു. എങ്ങിനെ ഒരാള്‍ ക്ക് ഒന്നും മിണ്ടാതെ ലാപ് ടോപ്പിന്‌ മുന്നില്‍ മണിക്കൂറുകള്‍ ഇരിക്കാന്‍ കഴിയുന്നു. അനങ്ഗ്നാന്‍ പോലും മറക്കുന്നതെങ്ങിനെ.

എനിക്ക് അരുണിനെ ഓര്‍ ക്കുമ്പോള്‍ പേടിയാകുന്നു. എന്നാല്‍ അവന്റെ അമ്മ ആ പേടിയില്‍ നിന്നും എതിര്‍ ദിശയിലേയ്ക്ക് പോയിരിക്കുന്നു. പെണ്ണുങ്ങള്‍ ക്ക് പ്രശ്നങ്ങളില്‍ നിന്നും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയുന്നു. എന്ത് സൂത്രമാണത്.
എനിക്ക് ഉറക്കം വരുന്നില്ല. നേരം പുലരാന്‍ ഇനിയും രണ്ട് മണിക്കൂറുണ്ട്. ലോകത്തിന്റെ വേറൊരു ഭാഗത്ത് ഇപ്പോള്‍ നേരം വെളുത്തിട്ടുണ്ടാകും . ആരോ ഒരു പയ്യന്‍ വീട്ടില്‍ നിന്നും ബൈക്കില്‍ പുറപ്പെട്ടിട്ടുണ്ടാകും . ഏതോ ഒരു അച്ഛന്‍ അത് ആലോചിച്ച് ദേഷ്യപ്പെടുന്നുണ്ടാകും , ആ അച്ഛനെപ്പറ്റി ആലോചിച്ചാല്‍ എനിക്ക് തൊണ്ടയില്‍ വേദനയുണ്ടാകുന്നു.

എനിക്കിനി ഉറങ്ങാന്‍ കഴിയില്ല. പുലരും വരെ എന്ത് ചെയ്യുമെന്നും അറിയില്ല. എന്തിനാണ്‌ ഞാന്‍ കിടക്കയില്‍ കിടക്കുന്നത്. ഇപ്പോഴേ എഴുന്നേറ്റ് ക്ഷൌരം ചെയ്യാന്‍ പോകുന്നു. എനിക്ക് വയസ്സായെന്ന് പറയുന്നു. അതെ. കണ്ണാടിയും അത് തന്നെയാണ്‌ കാണിക്കുന്നത്. മുഖത്ത് മുളച്ചിട്ടുള്ള നരകള്‍ എന്നെ പരിഹസിക്കുന്നു.
ഞാന്‍ ഒരു സത്യം നിങ്ങളില്‍ നിന്നും മറയ്ക്കുകയാണ്‌. അത് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സമ്മതിക്കാന്‍ കഴിയുന്നില്ല.

ഇരുപത് വയസ്സില്‍ പയ്യന്മാര്‍ പഞ്ഞിക്കായകള്‍ പോലെ പറന്ന് പോകുന്നു. കാറ്റില്‍ അലഞ്ഞ് തിരിയുകയാണ്‌ സ്വഭാവം എന്നത് പോലെയുണ്ട് അവരുടെ പ്രവൃത്തികള്‍
ആര്‍ ക്കും ഒന്നിനും വേണ്ടിയല്ലാത്ത പറക്കല്. അങ്ങിനെയുള്ളതാണ്‌ സാധാരണം എന്ന പോലെ അലഞ്ഞ് തിരിയുന്നു. പഞ്ഞിക്കായകള്‍ ഒന്നും കണ്ട് ഭയക്കുന്നില്ല. പാറവകളെ കണ്ട് ഒതുങ്ങി പോകുന്നില്ല. അത് മരത്തില്‍ നിന്നും വേര്‍ പെട്ട് പറക്കുന്നു. ആ വേര്‍ പാടിനെ ആര്‍ ക്കും തടുക്കാന്‍ കഴിയില്ല. അതാണ്‌ സത്യം . എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാല്‍ ഒരു പിതാവായിരുന്ന് അത് അം ഗീകരിക്കാന്‍ പറ്റില്ല. നിങ്ങള്‍ പിതാവാകുമ്പോള്‍ ഇത് മനസ്സിലാക്കും .

ഞാന്‍ വല്ലാതെ കുഴങ്ങിപ്പോയിരിക്കുന്നു.

എന്റെ പേടിയും കുഴങ്ങലും മുഖത്ത് പതിഞ്ഞിരിക്കുന്നു. വെള്ളം കൊണ്ട് കഴുകിയാല്‍ പേടിയും കുഴങ്ങലും പോകില്ലെന്ന് എനിക്കറിയാം .

എന്നാല്‍ എനിക്ക് അതല്ലാതെ വേറൊന്നും ചെയ്യാനും പറ്റില്ലല്ലോ.
                                       
- എസ്. രാമകൃഷ്ണൻ


ത്രീ പീസ് സ്യൂട്ട് - അലി ഡെബ്

(അലി ഡെബ്

1941ല്‍ ടുണീഷ്യയില്‍ ജനിച്ചു. കവിയും കഥാകൃത്തും നാടകരചയിതാവുമാണ്. നാടകങ്ങള്‍ ടുണീഷ്യന്‍ റേഡിയോയില്‍ വായിക്കപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ടുണീഷ്യന്‍ റൈറ്റേഴ്സ് യൂണിയനിലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്.)

 ത്രീ പീസ് സ്യൂട്ട് 

ഈ മാസം, ആദ്യമായിട്ട്, വീട്ടുചെലവുകളുടെ ബഡ്ജറ്റ് ഒത്തു വന്നു….… കുറച്ച് ലാഭിക്കാനും കഴിഞ്ഞു. എന്താണെന്നറിയില്ല, ഞാന്‍ എന്റെ പതിവുകള്‍ക്കെതിരായി ഒരു നല്ല ത്രീ പീസ് സ്യൂട്ട് വാങ്ങിച്ചു, ഒന്നാന്തരം നീല ഇംഗ്ലീഷ് തുണിയില്‍ തുന്നിയത്- നല്ല തെളിച്ചമുള്ള ആകാശം പോലെ - അതില്‍ തുന്നല്‍ക്കാരന്റെ കരവിരുത് പ്രകടമായിരുന്നു, സ്യൂട്ടും ഞാനും ഒരുമിച്ച് ജനിച്ചതു പോലെ, ഒന്നായ പോലെ…. ബട്ടനുകള്‍ മിടുക്കനായ നാവികന്റെ തോളിലെ നക്ഷത്രങ്ങള്‍പോലെ തിളങ്ങും. തുണിക്കടക്കാരന്‍ പറഞ്ഞത് അത് അത്ര വലിയ വിലയൊന്നുമല്ലെന്നാണ്, ഞാന്‍ തലയുയര്‍ത്തി നിന്ന് സ്വയം പറഞ്ഞു, ‘നിങ്ങള്‍ വസ്ത്രം ധരിക്കുന്നത് എങ്ങിനെയാണെന്ന് പറയൂ, നിങ്ങളാരാണെന്ന് ഞാന്‍ പറയാം.’

ഞാന്‍ ഒട്ടും മടിക്കാതെ പ്രധാനവീഥിയിലുള്ള മുന്തിയ കഫേയിലേയ്ക്ക് നടന്നു. പ്രതീക്ഷിച്ചതുപോലെ, എന്റെ കൂട്ടുകാര്‍ എന്റെ ചുറ്റും കൂടി, അവരുടെ വിരലുകള്‍കൊണ്ട് തൊട്ടും തലോടിയും. ഞാനൊന്ന് ഞെളിഞ്ഞു, ഒരു മയിലിനെപ്പോലെ അഹന്തയോടെ, എന്നിട്ട് പേപ്പര്‍ തൂവാലകളും സിഗരറ്റും നിറഞ്ഞ പൊതിതുറന്ന് അവര്‍ക്ക് കൈകള്‍ തുടയ്ക്കാന്‍ കൊടുത്തു. ‘ഞാനങ്ങനെ പുക വലിക്കാറില്ല, പക്ഷേ എനിക്കത് വലിയ ഇഷ്ടമാണ്, എന്തൊരാനന്ദം!‘ ഒരു കൂട്ടുകാരന്‍ പറഞ്ഞു.
‘സാധാരണ സിഗരറ്റ് ടാറും നിക്കോട്ടിനും നിറഞ്ഞതാണ്’ ഞാന്‍ പിറുപിറുത്തു.
സ്വാഭാവികമായും, കുടിച്ചതിന് ഞാന്‍ പണം കൊടുക്കുകയും നന്നായി സേവിച്ച വെയ്റ്റര്‍ക്ക് ടിപ്പ് കൊടുക്കുകയും ചെയ്തു. ഞങ്ങള്‍ വിലക്കയറ്റത്തേയും ഉയരുന്ന ജീവിതച്ചെലവുകളേയുംകുറിച്ച് സംസാരിച്ചു.

അപ്പോള്‍ അതിലൊരാള്‍ എന്റെ ചെവിയില്‍ സ്വകാര്യംപറഞ്ഞു, ‘ഇതെന്ത് ഷര്‍ട്ടും ടൈയ്യുമാണ്?’ എന്നിട്ടവന്‍ എന്നെ ഉയര്‍ന്നനിലവാരമുള്ളതിന് പ്രശസ്തവും വളരെ വൈവിദ്ധ്യമുള്ളതുമായ ഒരു കടയിലേയ്ക്ക് കൊണ്ടുപോയി. അവന്റെ താല്പര്യവും ആദരവും എന്റെ പോക്കറ്റ് കാലിയാക്കിയെന്ന് മാത്രമല്ല കഷ്ടിച്ച് വീട്ടിലെത്താനുള്ള പണമേ മിച്ചം വന്നുള്ളൂ.
പിന്നെ ഒരാഴ്ചത്തേയ്ക്ക്, ഞാന്‍ എന്റെ ചെലവുകള്‍ നിയന്ത്രിക്കുന്നതിലും സ്വയം നിയന്ത്രിക്കുന്നതിലും മുഴുകി. മുട്ട, വെണ്ണ എന്നിങ്ങനെയുള്ള ആര്‍ഭാടങ്ങള്‍ ഒഴിവാക്കി. ഇറച്ചിയും സിഗരറ്റും ഉപയോഗിക്കുന്നത് പകുതിയായി കുറച്ചു. കൂട്ടുകാരോടൊപ്പമുള്ള വിനോദങ്ങളും കുറച്ചു…. എങ്ങിനെയൊക്കെയോ ചിലവുകള്‍ വരുതിയിലാക്കാന്‍ സാധിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ, അപ്പോഴും എന്റെ മീശ വെട്ടി വൃത്തിയാക്കാന്‍ മറന്നില്ല, നല്ല ഷേവിങ് ചെയ്ത് മുഖം മിനുസമാക്കാനും, ആഫ്റ്റര്‍ ഷേവ് പൂശാനും മറന്നില്ല.

ഞാനങ്ങനെ, അലസമായി, അല്പം അഭിമാനത്തോടെ, പ്രധാനതെരുവില്‍, പെണ്ണുങ്ങളുടെ നോട്ടങ്ങളെ ശ്രദ്ധിച്ച്, അവരുടെ നോട്ടം സൂക്ഷ്മവും പ്രത്യേകതാല്പര്യങ്ങള്‍ അടങ്ങിയതുമാണ്…. എനിക്ക് കേട്ടതായി തോന്നി, “നിങ്ങളുടെ കുഴപ്പം ഷൂവിലാണ്”. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചെറുപ്പക്കാരി പെണ്ണിനെ കണ്ടു. ഞാന്‍ എന്റെ ഷൂവിന്റെ പ്രായം എണ്ണി നോക്കി. ഹോ, എത്ര പെട്ടെന്നാണ് മാസങ്ങള്‍ പോകുന്നത്. “അപ്പോള്‍ എനിക്കും പൂര്‍ണ്ണതയ്ക്കുമിടയില്‍ ഒരു ഷൂവാണുള്ളത്!”. ഞാന്‍ ലിബെര്‍ട്ടി അവന്യൂവില്‍നിന്നും ഒരു ജോഡി തിരഞ്ഞെടുത്തു, എന്നിട്ട് കൂട്ടുകാരുടെ അടുത്തേയ്ക്ക് തിരിച്ചുപോയി. അവര്‍ അവരുടെ നാടകീയമായ പ്രതികരണങ്ങള്‍ എന്നെ കാണിച്ചെങ്കിലും ഞാന്‍ ഒരു രുചിയുള്ള കാപ്പിയിലേയ്ക്ക് പോയി സമാധാനപ്പെട്ടു, വില അല്പം കൂടുതലായിരുന്നെങ്കിലും. ഞാന്‍ വേറെയൊരു സ്ഥലം പറയാന്‍ വിചാരിച്ചെങ്കിലും ഉപേക്ഷിച്ചു, ഈ കഫേ എന്റെ രീതികള്‍ക്ക് ചേരുന്നതായിരുന്നു. എന്റെ പ്രതികരണം നീളമുള്ളതും ഉചിതമായതുമായ ഒരു ദീര്‍ഘനിശ്വാസമായിരുന്നു.

വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍, കാലാവസ്ഥ തകിടം മറിഞ്ഞ് മഴത്തുള്ളികള്‍ എന്റെ അഭിമാനമായ മൂക്കില്‍ പതിച്ചു. “വിശ്വസിക്കാന്‍ കൊള്ളാത്ത ആകാശം”, എന്നിട്ട് ഞാന്‍ കേടുവന്നതാണെങ്കിലും കൈയ്യിലുണ്ടായിരുന്ന കുട നിവര്‍ത്തി.

ബാഴ്സലോണ ചത്വരത്തില്‍, എന്നെ ഭിക്ഷക്കാര്‍ വളഞ്ഞു. അവരുടെ ഇരുണ്ട മുഖങ്ങള്‍, നീട്ടിപ്പിടിച്ച കൈകള്‍ പിന്നെ യാചന എന്നിവയെല്ലാം എന്നെ അസ്വസ്ഥനാക്കി. അവര്‍ മൂന്ന് പേരുണ്ടായിരുന്നു, ഞാന്‍ അമ്പത് മില്ലിമെം വീതം അവര്‍ക്ക് കൊടുത്തു, എന്നിട്ട് അവരുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടു, ഞാനൊന്ന് ആശ്വസിച്ചതേയുള്ളൂ, അപ്പോള്‍ അവരുടെ നേതാവ് എന്റെ പിന്നാലെ വന്നു, എന്നിട്ട് ആ നാണയം എല്ലാവരേയും പ്രദര്‍ശിപ്പിച്ചു കൊണ്ട് പറഞ്ഞു “നിങ്ങള്‍ക്ക് കൂടുതല്‍ തരാന്‍ കഴിയും”,. ഞാന്‍ ഇരട്ടി പണംകൊടുത്ത് അവന്റെ വായടപ്പിച്ചു.

ഞാന്‍ ജാഗ്രതയോടെ നടന്നു, നടപ്പാതയിലൂടെ, പൊടിയും വഴിയാത്രക്കാരുടെ തിരക്കില്‍ നിന്നും ഒഴിഞ്ഞ്. ഞാന്‍ ബസ്സുകളേയും ആള്‍ക്കൂട്ടത്തേയും ഒഴിവാക്കി ഒഴുകി, എന്റെ ഷൂവും വസ്ത്രവും മുഷിയാതെ, ഇടയ്ക്കിടെ ഷൂ പോളീഷ് ചെയ്ത് വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട്, ഇടയ്ക്ക് വസ്ത്രമുണക്കാന്‍ അടുപ്പിനരികില്‍ വച്ച്. ജനുവരിയിലെ തണുപ്പ് പെട്ടെന്ന് ഓര്‍മ്മയിലെത്തിയപ്പോള്‍ ഒരു കോട്ടും തണുപ്പുകാലത്തേയ്ക്കുള്ള വസ്ത്രങ്ങളും വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. ഒരു ലോണ്‍ എടുക്കണോ അതോ കമ്പനിയുടെ പണപ്പെട്ടിയില്‍ കൈവയ്ക്കണോ? അവസാനം, ഞാനൊരു തീവണ്ടിയില്‍ കയറി. ഞാന്‍ യാത്രക്കാരുടെ നാറുന്ന മണം അറിഞ്ഞു, ഇരിപ്പിടത്തിന്റെ കൈതാങ്ങിയില്‍ തൊട്ടു, ഒരു സ്ത്രീ അതൃപ്തിയോടെ പിറുപിറുക്കുന്നുണ്ടായായിരുന്നു, “അവര്‍ നമ്മുടെ സെക്കന്റ് ക്ലാസ്സ് സീറ്റിനു വേണ്ടിപ്പോലും മത്സരിക്കുന്നു”. അപ്പോള്‍ ഞാന്‍ ഫസ്റ്റ് ക്ലാസ്സിലേയ്ക്ക് മാറി, അവിടെ ഒരു സീറ്റും പിന്നെ കുറച്ച് അധികം ചെലവും എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നിട്ട് ഞാനൊരു ലോക്കല്‍ സൂപ്പര്‍മാര്‍ക്കെറ്റില്‍ പോയി. ഞാന്‍ എന്തെങ്കിലും ഷോപ്പിങ്ങ് നടത്തിയിട്ട് കുറച്ച് കാലമായിരുന്നു. എന്നെ കണ്ടപ്പോള്‍, ഒരു അയല്‍ക്കാരന്‍ സന്തോഷത്തോടെ എന്റെ കൈപിടിച്ച് കുലുക്കിയിട്ട് അയാളുടെ വലിയ ശബ്ദത്തില്‍ അയാള്‍ എന്നോട് ചോദിച്ച കടത്തിനെക്കുറിച്ച് ചോദിച്ചു, ഞാന്‍ സ്യൂട്ട് വാങ്ങിയില്ലായിരുന്നെങ്കില്‍ എനിക്ക് കൊടുക്കാമായിരുന്നത്.

ഞാന്‍ കുറച്ച് സാധനങ്ങളെടുത്ത് അതെല്ലാം നെഞ്ചോട് ചേര്‍ത്തുപിടിച്ചു. സെയില്‍സ് ഗേള്‍ ഒരു ബാസ്ക്കറ്റ് എനിക്ക് തന്നു. ഞാനെടുത്ത സാധനങ്ങളെല്ലാം അതിലിടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു, എന്നെപ്പോലെ വില നോക്കാതെ എന്തും വാങ്ങിക്കൂട്ടുന്ന ഒരാള്‍ മൊത്തം വിലയെക്കുറിച്ച് ആലോചിക്കേണ്ട കാര്യമേയില്ലായിരുന്നു. ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, എന്റെ രക്തസമ്മര്‍ദ്ദം അതിന്റെ ഉച്ചത്തിലായിരുന്നു, തല പെരുക്കുകയായിരുന്നു, എന്റെ നാക്ക് കുഴയുകയും നെഞ്ച് വേദനിക്കുകയും ചെയ്തു. ഞാന്‍ ജാക്കറ്റ് വലിച്ചെറിഞ്ഞ് ട്രൌസറും ഷര്‍ട്ടും അഴിച്ച് എങ്ങോട്ടാണ് നടന്നതെന്നൊന്നും ഓര്‍മ്മയില്ല. പല്ല് കടിച്ച് ഈ നൂറ്റാണ്ടിന്റെ ചതിക്കുഴികളേയും അതിന്റെ പിന്നാലെ പോകുന്ന മണ്ടന്മാരേയും ശപിച്ചു. ഞാന്‍ ഒടുക്കം പഴയ ഞാനായി മാറിക്കഴിഞ്ഞപ്പോള്‍ പിന്നെ ആരും എന്നെ ഉപദ്രവിക്കാന്‍ വന്നിട്ടില്ല.

ആട്ടിൻ കാൽ സൂപ്പ്



അതിവീര പാണ്ഡ്യൻ മൈലാപ്പൂരിന്റെ പടിഞ്ഞാറു ഭാഗത്തു നിന്നും കിഴക്ക് ഭാഗത്തേയ്ക്ക് വീട് മാറിപ്പോയി. പടിഞ്ഞാറൻ മൈലാപ്പൂർ മധ്യവർഗ ബ്രാഹ്മണർ താമസിക്കുന്ന സ്ഥലമായതിനാൽ അവന് ചില സാംസ്കാരിക പ്രശ്നങ്ങൾ ഉണ്ടായി. ഉദാഹരണത്തിന്, അവൻ ഒരു അപ്പാർട്ട്മെന്റിൽ ആയിരുന്നു താമസിച്ചിരുന്നത്. 25 കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണത്. അതിൽ മൂന്ന് കുടുംബങ്ങളൊഴികെ ബാക്കിയെല്ലാവരും ബ്രാഹ്മണർ. അതൊന്നും അവന് പ്രശ്നമല്ലായിരുന്നു. പക്ഷേ അവർക്ക് അത് പ്രശ്നമുണ്ടാക്കിയിരുന്നെന്ന് മനസ്സിലായി. പ്രത്യേകിച്ചും അവന്റെ മാംസാഹാരം കഴിക്കുന്ന ശീലം. ആഴ്ചയിൽ ഒരിക്കലോ, രണ്ടാഴ്ചയിൽ ഒരിക്കലോ അവൻ മീൻ കഴിക്കുന്നതിനെപ്പറ്റി പറഞ്ഞ് അവർ വഴക്കുണ്ടാക്കും. അവരും അവനെപ്പോലെ വാടകയ്ക്ക് താമസിക്കുന്നവരാണ്. അബ്രാഹ്മണരായ മറ്റ് മൂന്ന് കുടുംബങ്ങളും ക്രൈസ്തവരാണ്; അടിയ്ക്കടി മീൻ ഉൾപ്പടെയുള്ള നാനാവിധമായ ഇറച്ചി ഐറ്റങ്ങൾ കഴിക്കുന്ന ശീലം ഉള്ളവരാണെങ്കിലും, അവർ സ്വന്തം വീട്ടിൽ താമസിക്കുന്നതിനാൽ ഈ മാംസാഹാരത്തെപ്പറ്റി സസ്യഭോജികൾക്ക് ഒന്നും പറയാൻ പറ്റിയില്ല.

ഒരു ദിവസം ആരും വീട്ടിൽ പുക വലിയ്ക്കാൻ പാടില്ലെന്ന സർക്കുലർ വന്നു. ശരി. പക്ഷേ അതിൽ കണ്ട മറ്റൊരു കാര്യമാണ് കുഴക്കിയത്. ആരും വീട്ടിൽ മദ്യപിക്കാൻ പാടില്ലെന്നതായിരുന്നു അത്. അതിവീരൻ ഇടയ്ക്കിടെ തന്റെ സുഹൃത്തായ വിശാഖദത്തന്റെ വീട്ടിൽ പോയി ലങ്കൻ ചാരായം കുടിക്കുന്ന ശീലം ഉള്ളയാളാണ്. പക്ഷേ അതൊന്നും സിഗരറ്റ് പോലെയോ മീൻ പോലെയോ നാറ്റം ഉണ്ടാക്കില്ലല്ലോ. കുടിക്കുന്നത് ആരോഗ്യത്തിന് ആപത്താണെന്നും ആ സർക്കുലറിൽ ഉണ്ടായിരുന്നു.

“എന്താടീ ഇത്, ഇങ്ങനെ പോയാൽ വീട്ടിൽ ഒച്ചയുണ്ടാക്കി സെക്സ് ചെയ്യാൻ പാടില്ല, മുഷ്ടിമൈഥുനം ചെയ്യാൻ പാടില്ല എന്നൊക്കെ നിബന്ധന വയ്ക്കുന്നത് പോലെയുണ്ട്“ എന്ന് തന്റെ ഭാര്യ പെരുന്ദേവിയോട് അങ്കലാപ്പോടെ അതിവീരൻ പറഞ്ഞു.

എന്നാലും ആ കിഴങ്ങന് എന്ത് ചെയ്യാൻ പറ്റും. വായമൂടി കവയിൽ കൈ തിരുകിയിരുന്നു കൊടുത്തു.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് രണ്ടാമത്തെ നിലയിൽ നിന്നും ദ്വിജേന്ദ്രന്റെ കുടുംബം താഴത്തെ പോർഷനിലേയ്ക്ക് വീട് മാറി വന്നു. ദ്വിജേന്ദ്രനാണ് ആ അപ്പാർട്ട്മെന്റിന്റെ തലവൻ. അതിനു മുമ്പ് അവിടെയുണ്ടായിരുന്ന ഒരു ക്രൈസ്തവകുടുംബം ആ വീട് വിറ്റ് വേറെയെങ്ങോ പോയി. ആ വീട് വാങ്ങിയവർ അത് ദ്വിജേന്ദ്രന് വാടകയ്ക്ക് കൊടുത്തു. ആ ക്രൈസ്തവകുടുംബം അന്നേ വരെ അതിവീരന്റെ കുടുംബത്തിന് യാതൊരു ശല്യവും ഉണ്ടാക്കിയിട്ടില്ല. ചിലപ്പോഴൊക്കെ പ്രാർഥനയുടെ ശബ്ദം കേൾക്കും, അത്രയേയുള്ളൂ.

ദ്വിജേന്ദ്രന്റെ കുടുംബം താമസിക്കുന്ന ഭാഗം അതിവീരന്റെ വീടിന്റെ നേരേ പിന്നിലായിരുന്നു. വന്നതും തുടങ്ങി അവർ. ദ്വിജേന്ദ്രന്റെ ഭാര്യ, “നിങ്ങളുടെ വീട് നാറുന്നു” എന്ന് പെരുന്ദേവിയോട് പരാതി പറഞ്ഞു. “ഞായറാഴ്ച മാത്രമേ ഞങ്ങൾ മീൻ വാങ്ങാറുള്ളല്ലോ?” എന്ന് അവൾ മറുപടി പറഞ്ഞപ്പോൾ, “അല്ല, എപ്പോഴും നാറുന്നുണ്ട്” എന്ന് ദ്വിജേന്ദ്രന്റെ ഭാര്യ പറഞ്ഞു. ഇങ്ങനെയൊരു പ്രശ്നം പുകഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിവീര പാണ്ഡ്യൻ ഒരു എയർ കണ്ടീഷനർ വാങ്ങി. ആദ്യത്തെ ദിവസം തന്നെ “നിങ്ങടെ എയർ കണ്ടീഷനർ ഞങ്ങടെ വീട് മുഴുവൻ ഉഷ്ണമാക്കുന്നു” എന്ന് വലിയ വഴക്കിന് വന്നു ദ്വിജേന്ദ്രന്റെ ഭാര്യ. ദ്വിജേന്ദ്രൻ ഒന്നും മിണ്ടിയില്ല. തന്റെ ഭാര്യയെ നിർവികാരമായി നോക്കിക്കൊണ്ടിരുന്നു അയാൾ.

ഇതൊക്കെക്കൊണ്ടാണ് ആ സ്ഥലത്ത് നിന്നും വീട് മാറി മൈലാപ്പൂരിന്റെ കിഴക്ക് ഭാഗത്തേയ്ക്ക് അതിവീരൻ എത്തിയത്. സെന്റ് തോമാ ദേവാലയത്തിന്റെ എതിർ വശത്തായിരുന്നു പുതിയ വീട്. സത്യത്തിൽ അത് സെന്റ് തോമായ്ക്കും മൈലാപ്പൂരിനും നടുവിലായിരുന്നു.

മുസ്ലിംങ്ങൾ താമസിക്കുന്ന സ്ഥലമായിരുന്നതിനാൽ അത്രയ്ക്ക് സാംസ്കാരികപ്രശ്നമൊന്നും ഇല്ല. ഇന്നലെപ്പോലും സിറ്റി സെന്ററിൽ ബൊമ്മലാട്ടം എന്ന സിനിമ കണ്ട് ബസാർ വീഥി വഴി വീട്ടിലേയ്ക്ക് നടന്നു വരുമ്പോൾ ഒരിടത്ത് നൂറിലധികം ആട്ടിൻ കാലുകൾ ചുട്ട് വില്പനയ്ക്ക് വച്ചിരിക്കുന്നത് കണ്ടു. വേണ്ടെന്ന് വിട്ടു കളഞ്ഞു. പെരുന്ദേവി പേടിച്ചു പോകും. എന്തോ അവന് വേണ്ടി മീൻ, കറി എന്നൊക്കെ ഉണ്ടാക്കി കൊടുക്കുന്നവളെ ഇങ്ങനെ ‘ആട്ടിൻ കാൽ സൂപ്പ് വച്ച് താ’ എന്ന് ടോർച്ചർ ചെയ്യാൻ പാടില്ല. പക്ഷേ ആ ആട്ടിൻ കാലുകളെ കണ്ടതും അതിവീരന് വലിയ ഹോംലിയായി തോന്നിയെന്നത് വാസ്തവം. പിന്നീട് ആ ബസാർ തെരുവിൽ നിന്നു തന്നെ ആട്ടിൻ കാൽ സൂപ്പ് കുടിച്ചിട്ട് അയാൾ വീട്ടിലേയ്ക്ക് പോയി. 

                          

- ചാരു നിവേദിത
(ഷേക്സ്പിയറിൻ മിന്നഞ്ചൽ മുഖവരി എന്ന സമാഹാരത്തിൽ നിന്നും)