Quentin Tarantino: Chapter 0.5 – True Romance



‘I loved it when ‘True Romance’ came out and people were saying they couldn’t believe I ended it the same way I did ‘Dogs.’ (It’s) the modern-day equivalent of the Western showdown. I never felt gypped when Sergio Leone ended every Western he did with a showdown; that’s just the way they ended. But every single one of them was different.’
‘In True Romance I was trying to do my version of an Elmore Leonard novel in script form. I didn’t rip it off, there’s nothing blatant about it, it’s just a feeling you know, and a style I was inspired by more than anything you could point your finger at.’
- Quentin Tarantino.


റിസർവോയർ ഡോഗ്സ് സിനിമാക്കുന്നതിന് മുമ്പ്, ടരന്റിനോ വീഡിയോ കടയിൽ ജോലി ചെയ്തിരുന്ന സമയം, അദ്ദേഹം മൂന്ന് തിരക്കഥകൾ എഴുതിയിരുന്നു. അതിലൊന്നാണ് True Romance. ആ തിരക്കഥ ആരും ശ്രദ്ധിച്ചില്ല. ടരന്റിനോയെ ആർക്കും അറിയില്ലെന്നത് തന്നെ കാരണം. എന്നാലും, True Romance തിരക്കഥ എങ്ങിനെയെങ്കിലും വിൽക്കാൻ കഴിഞ്ഞെങ്കിൽ ആ പണം കൊണ്ട് റിദർവോയർ ഡോഗ്സ് സിനിമ പിടിക്കാം എന്നായിരുന്നു ടരന്റിനോയുടെ ഉദ്ദേശ്യം. True Romance തിരക്കഥയ്ക്ക് ടരന്റിനോ പറഞ്ഞ വില – 30, 000 ഡോളർ ആയിരുന്നു. ഹോളിവുഡിൽ ഒരു തിരക്കഥയ്ക്കുള്ള ഏറ്റവും കുറഞ്ഞ വില. റിസർവോയർ ഡോഗ്സ് 16 എം എം ബ്ലാക്ക് & വൈറ്റ് ആയി എടുക്കാനായിരുന്നു ആദ്യം കരുതിയിരുന്നത്. അങ്ങിനെയെടുക്കാൻ ഈ പണം മതിയാവും എന്ന് അദ്ദേഹം വിചാരിച്ചു. പക്ഷേ, ഒരിക്കൽ സംവിധായകനായ റിഡ്ലി സ്കോട്ടിന്റെ സഹോദരനായ ടോണി സ്കോട്ടിനെ ടരന്റിനോ കണ്ടുമുട്ടി. The last Boy Scout എന്ന സിനിമ ടോണി സ്കോട്ട് ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോൾ അവിടെ ടരന്റിനോ എത്തി. അതായിരുന്നു ടരന്റിനോ ആദ്യമായി ഒരു സിനിമ ചിത്രീകരണം നേരിൽ കാണുന്നത്. എന്തായാലും അതേ നിർമ്മാതാവിന്റെ മറ്റൊരു തിരക്കഥയായ Past Midnight (അപ്പോഴാണ് ടരന്റിനോ എന്നയാളെപ്പറ്റി അവർ അറിയുന്നത് തന്നെ) തിരുത്താനായി ടരന്റിനോയോട് ആവശ്യപ്പെട്ടിരുന്ന സമയമായിരുന്നു. അപ്പോഴാണ് ടോണി സ്കോട്ടിനെ ടരന്റിനോ നേരിൽ കാണുന്നതും. റിസർവോയർ ഡോഗ്സ്, ട്രൂ റൊമാൻസ് എന്നീ രണ്ട് തിരക്കഥകളും ടോണി സ്കോട്ടിന് കിട്ടിയിരുന്നു. ഒരു വിമാനയാത്രയ്ക്കിടയിൽ രണ്ട് തിരക്കഥകളും ടോണി സ്കോട്ട് വായിക്കാനാരംഭിച്ചു. യാത്ര കഴിഞ്ഞതും ടരന്റിനോയെ ബന്ധപ്പെട്ട്, രണ്ട് സിനിമകളും താൻ തന്നെ സംവിധാനം ചെയ്യാം എന്ന് പറഞ്ഞു. റിസർവോയർ ഡോഗ്സ് വിട്ടു തരാൻ പറ്റില്ലെന്ന് ടരന്റിനോ പറഞ്ഞത് കൊണ്ട് True Romance ടോണി സ്കോട്ട് എടുത്തു. ടോണി സ്കോട്ടിന് ആ രണ്ട് തിരക്കഥകളുടേയും പ്രാധാന്യം നന്നായി മനസ്സിലായിരുന്നു.


 True Romance ഒരു തരത്തിൽ നോക്കിയാൽ ടരന്റിനോയുടെ personality യോട് ചേർന്നിരിക്കുന്നതായിരുന്നു. അതിലെ കഥാനായകൻ ക്ലാരൻസ് വൊർലി ഒരു കോമിക്സ് കടയിൽ ജോലി ചെയ്യുന്നയാളാണ്. . Sonny Chiba സിനിമകൾ അയാൾക്ക് ജീവനായിരുന്നു. സോണി ചിബയെ നിങ്ങൾ കിൽ ബിൽ സിനിമയിൽ കണ്ടിട്ടുണ്ടാകും. ഹതോരി ഹൻസോവായിൽ അഭിനയിച്ചയാൾ. എഴുപതുകളിലും എൺപതുകളിലും മാർഷ്യൽ ആർട്ട്സ് സിനിമകളിലെ സൂപ്പർ സ്റ്റാർ. അദ്ദേഹത്തിന്റെ സിനിമകൾ ഹോളിവുഡിൽ എപ്പോൾ വന്നാലും വിടാതെ കാണുമായിരുന്നു ക്ലാരൻസ്. എൽ വിസ് പ്രെസ്ലിയുടെ ആരാധകൻ. കോമിക്സ് കടയിൽ കഴിഞ്ഞ നാല് വർഷങ്ങളായി ജോലി ചെയ്യുന്നയാൾ. തനിക്ക് വളരെ ഇഷ്ടമുള്ള സോണി ചിബയുടെ സ്ട്രീറ്റ് ഫൈറ്റർ മൂന്ന് ഭാഗങ്ങളും ഒരു തിയേറ്ററിൽ ഒന്നിനു പുറകേ ഒന്നായി കാണാൻ ആഗ്രഹിക്കുന്നു. ആരുമില്ലാത്ത തിയേറ്ററിൽ ആ സിനിമകൾ കാണുമ്പോഴാണ് കഥാനായകി അലബാമയെ കണ്ടുമുട്ടുന്നത്. അവളും അതേ സിനിമകൾ കാണാൻ അവിടെ വരുന്നു. ഇരുവർക്കും അവിടെ വച്ച് സൌഹൃദം തുടങ്ങുന്നു. പുറത്ത് വന്ന് ആഹാരം കഴിക്കുന്നു. അലബാമ തന്നെപ്പോലെ തന്നെയായതിൽ ക്ലാരൻസ് അവളെ ഒരു രാത്രി കോമിക്സ് കടയിലേയ്ക്ക് കൊണ്ടുപോകുന്നു. അവൾക്ക് നിധി പോലെയുള്ള സ്പൈഡർ മാൻ കോമിക്സിന്റെ ആദ്യത്തെ പുസ്തകം കാണിച്ച് കൊടുക്കുന്നു. അവൾക്ക് വളരെ ഇഷ്ടമുള്ള Sgt. Fury and His Howling Commandos കോമിക്സ് പുസ്തകം അവൾക്ക് സമ്മാനിക്കുന്നു. അയാൾ അവളെ പ്രണയിക്കാൻ തുടങ്ങുന്നു.

ഇതാണ് തിരക്കഥയിലെ ആദ്യത്തെ ചില നിമിഷങ്ങൾ.

ഇടയ്ക്ക് വില്ലൻ ട്രെക്സസ് രംഗത്ത് വരുന്നു. അയാളുടെയടുത്ത് ഒരു സ്യൂട്ട് കേസ് നിറയെ കൊക്കെയ്ൻ ഉണ്ട്. ഒരു ലോക്കൽ ദാദ. Blue Lou Boyle എന്ന വലിയ ദാദയോടൊപ്പം ജോലി ചെയ്യുകയാണ്. ആ കൊക്കെയ്ൻ സ്യൂട്ട്കേസ് അവന് അറിയാവുന്ന ചിലരെ കൊന്നിട്ട് എടുത്ത് കൊണ്ട് വന്നിരിക്കുകയാണ്. കഥാനായിക അലബാമ ജോലി ചെയ്യുന്നതും അയാളോടൊപ്പമാണ്. ഇങ്ങനെ കഥയിൽ എല്ലാ കഥാപാത്രങ്ങളും പരസ്പരം അവർക്കറിയാതെ തന്നെ ബന്ധപ്പെട്ടിരിക്കുന്നു. ഇവരുടെയിടയിൽ നടക്കുന്ന കള്ളനും പോലീസും കളിയാണ് ഈ സിനിമ.

കഥാനായകനായ ക്ലാരൻസിനെ ശ്രദ്ധിക്കുകയാണെങ്കിൽ അയാൾ ടരന്റിനോ തന്നെയെന്ന് മനസ്സിലാകും. ആദ്യമായി തിരക്കഥ എഴുതുന്നവർ തങ്ങളെത്തന്നെ കേന്ദ്രമാക്കിയല്ലേ എഴുതുക അല്ലേ? അങ്ങിനെ എഴുതപ്പെട്ടതാണ് ആ കഥാപാത്രവും.

റിസർവോയർ ഡോഗ്സ് കണ്ടിട്ടുള്ളവർക്ക് ചില സൂചനകൾ. ആ സിനിമയിൽ ഇടയ്ക്ക് വരുന്ന ഒരു ഫ്ലാഷ് ബാക്കിൽ മിസ്റ്റർ വൈറ്റായി വരുന്ന ഹാർവി കയ്ടെലിനോട് അയാളുടെ ബോസ്സ് ആയ ജോ, അലബാമ എങ്ങിനെയുണ്ടെന്ന് ചോദിക്കുന്നുണ്ട്. ആ അലബാമ ഈ സിനിമയിലെ കഥാനായിക തന്നെ. ഈ സിനിമ കഴിഞ്ഞതും അലബാമ മിസ്റ്റർ വൈറ്റിനെ കണ്ടുമുട്ടുന്നതായും, ഇരുവരും ഒന്നിച്ച് കൊള്ളയടിയിൽ പ്രശസ്തരായ ഒരു ജോഡിയായി മാറുന്നതായും ഈ രണ്ട് സിനിമകൾക്കിടയിൽ കഥ നടക്കുന്നതായി ടരന്റിനോ കരുതി വച്ചിരുന്നു. അതുപോലെ റിസർവോയർ ഡോഗ്സിനും പൾപ്പ് ഫിക്ഷനും തമ്മിൽ ഒരു ബന്ധം ഉണ്ട്. അതെന്താണെന്നത് ആ സിനിമയെപ്പറ്റി പറയുമ്പോൾ വിശദമാക്കാം (ക്ലൂ -  അത് മൈക്കിൾ മാഡ്സൺ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടതാണ്)

ഈ കഥ അങ്ങിനെതന്നെ എടുത്ത് സിനിമയാക്കി ടോണി സ്കോട്ട്. ഇടയ്ക്ക് വരുന്ന ചില ദൃശ്യങ്ങൾ മാത്രം സിനിമയിൽ നിന്നും നീക്കം ചെയ്തിരുന്നു (കോമിക്സ് കടയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഭാഗം സിനിമയിൽ ഇല്ല. അതുപോലെ വില്ല ട്രെക്സസ് കൊക്കെയ്ൻ കൊണ്ടുവരുന്ന ഭാഗം വളരെ വെട്ടിച്ചുരുക്കിയിട്ടുണ്ട്. അതിൽ ടരന്റിനോ എഴുതിയിരുന്ന വരികൾ മുഴുവനും എടുത്തിരുന്നെകിൽ ടർന്റിനോ ജയിലാകുമായിരുന്നിരിക്കും. കാരണം സിനിമ കാണുമ്പോൾ മനസ്സിലാകും). സിനിമ പുറത്ത് വന്നു. പക്ഷെ പരാജയപ്പെട്ടു. എങ്കിലും ഇന്ന് വരെ ഒരു കൾട്ട് സിനിമയായി അത് തുടരുന്നു. സിനിമയുടെ തിരക്കഥ വേഗത്തിൽ നീങ്ങും. സിനിമയിൽ വരുന്ന ക്രൂരതകളുടെ ദൃശ്യം നന്നായി എഴുതപ്പെട്ടിരിക്കും. സിനിമയിലെ സംഭാഷണങ്ങൾ വളരെ സ്വാഭാവികവും രസകരവുമായിരിക്കും. മൊത്തത്തിൽ കുറവുകളില്ലാത്ത സൃഷ്ടി തന്നെ.

ഈ സിനിമയിൽ ഒരു പ്രധാനപ്പെട്ട ദൃശ്യം ഉണ്ട്. ക്ലാരൻസിന്റെ പിതാവായ ക്ലിഫ് ഫോർട്ട് വോർലിയോട്, ക്ലാരൻസിനെപ്പറ്റി വിൻസെൻസോ കൊക്കോട്ടി (Vincenzo Coccotti, മലയാളത്തിൽ എങ്ങിനെയാണാവോ ഉച്ചരിക്കുക!) എന്ന സിസിലിക്കാരൻ ദാദയോട് പറയുന്ന രംഗമാണത്. ഈ രംഗം താഴെ കാണാം. ക്ലിഫ് ഫോർട്ട് പോലീസുകാരനായിരുന്നു. അതുകൊണ്ട് അയാളെ വിരട്ടി വിവരം ശേഖരിക്കാൻ പറ്റില്ല. അയാളെ കൊല്ലാൻ പോകുന്നതായി Vincenzo Coccotti പറയുന്നു. അയാൾ കൊല്ലുമെന്ന് ഉറപ്പായും ക്ലിഫ് ഫോർട്ടിനറിയാം. അങ്ങിനെ ഒരു അവസ്ഥയിൽ Vincenzo Coccotti യെ ക്ഷമയുടെ നെല്ലിപ്പലക കാണിപ്പിച്ച് വെറുപ്പിച്ച് തന്നെ കൊല്ലുന്നത് വരെ എത്തിക്കുന്നെന്ന് കാണുക. Try listening to the dialogues too. Vintage Tarantino (ഈ രംഗത്തിനെപ്പറ്റി പിന്നീട് വേറൊരു ലേഖനത്തിൽ വിശദമായി സംസാരിക്കുന്നുണ്ട്).


സിനിമയിലെ വേറൊരു വിശിഷ്ടമായ അംശം – എൽ വിസ് പ്രെസ്ലി നേരിൽ വന്ന് കഥാനായകനായ ക്ലാരൻസിനോട് സംസാരിക്കുന്നുണ്ട്. അതായത് അവന് അങ്ങിനെ തോന്നുന്നുണ്ട്. അവന് എപ്പോഴൊക്കെ പ്രശ്നമുണ്ടാകുന്നുവോ അപ്പോഴെല്ലാം അവന്റെ പ്രശ്നം പരിഹരിക്കുന്നത് പ്രസ്ലിയാണ്. അവിടെ പ്രസ്ലി ഇടപെടുന്നത് ക്ലാരൻസിന്റെ കണ്ണുകളിൽ മാത്രമേ തെളിയൂ. എൽ വിസ് പ്രസ്ലിയായി അഭിനയിച്ചിരിക്കുന്നത് ടോണി സ്കോട്ടിന്റെ പഴയ ഒരു സിനിമയായ Top Gun ഇൽ വില്ലനായി അഭിനയിച്ച വാൾ കിൽമർ ആണ്. സിനിമയിൽ ടരന്റിനോയുടെ പങ്ക് തിരക്കഥയോടെ കഴിഞ്ഞു. അതിന്റെ ചിത്രീകരണത്തിന്റെ സമയത്ത് ടോണി സ്കോട്ട് ടരന്റിനോ വിചാരിച്ചത് പോലെത്തന്നെ സഞ്ചരിച്ചിരിക്കുന്നു. എന്നാൽ ക്ലൈമാക്സിൽ ഹീറോ ക്ലാരൻസ് മരിക്കുന്നതായി ടരന്റിനോ എഴുതിയത് ടോണി സ്കോട്ടിന് ഇഷ്ടമായില്ല. അതുകൊണ്ട് അവനെ ജീവിക്കാൻ അനുവദിച്ചു. ആദ്യം ക്ലൈമാക്സ് ഇഷ്ടമായെങ്കിലും, സിനിമ തുടക്കം തൊട്ട് ഓരോ രംഗമായി വിരിയാൻ തുടങ്ങിയപ്പോൾ ടോണി സ്കോട്ടിന് അതിലെ നായകനെ വളരെ ഇഷ്ടമാകാൻ തുടങ്ങി. അതുകൊണ്ടാണ് ക്ലൈമാക്സ് സ്കോട്ടിന്റെ ഇഷ്ടം പോലെ ആയത്.

സിനിമയിൽ ബ്രാഡ് പിറ്റ് വരുന്നുണ്ട്. ടോണി സൊബ്രാനോ ആയി അഭിനയിച്ച ജെയിംസ് കാന്റോൽഫിനിയും ഉണ്ട്. ഗാരി ഓൾഡ് മാനും, സാമുവേൽ ജാക്സനും വേറെ ചിലരും ഉണ്ട്. രസകരമായി ഇരുന്ന് കാണാൻ പറ്റിയ ഒരു സിനിമയാണിത്. അതേസമയം ടരന്റിനോയുടെ സംഭാഷണങ്ങളാൽ ഈ സിനിമ ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു.

ഈ സിനിമയുടെ തിരക്കഥ വായിക്കേണ്ടതാണ്. കഥാപാത്രങ്ങളെ എങ്ങിനെ ഡെവലപ് ചെയ്യണം, ഗംഭീരമായ സംഘട്ടനരംഗങ്ങൾ എങ്ങിനെ എഴുതണം, പിരിമുറുക്കം തിരക്കഥയിൽ മുഴുവൻ തുടരന്നതെങ്ങിനെ എന്നെല്ലാം ടരന്റിനോ പഠിപ്പിക്കുന്ന പാഠപുസ്തകമാണത്. ക്രൂരതയുടെ സൌന്ദര്യത്തെപ്പറ്റി ടരന്റിനോ പറയുന്നത് കഴിഞ്ഞ ലേഖനത്തിലുണ്ട്. ഈ സിനിമയിലും അങ്ങിനെയുള്ള രംഗങ്ങളുണ്ട്. സമൂഹത്തിനെപ്പറ്റി യാതൊരു വേവലാതിയുമില്ലാതെ, കഥാപാത്രങ്ങളെ പൂർണതയിലെത്തിക്കുന്നതിൽ ടരന്റിനോയ്ക്ക് സമമായി വേറെയാരേയും ചൂണ്ടിക്കാണിക്കാൻ പ്രയാസമായിരിക്കും. ടരന്റിനോയ്ക്ക് മുമ്പ് സ്കാർസേസിയെ അങ്ങിനെ പറയാം. അങ്ങിനെയുള്ള കഥാപാത്രങ്ങളെ ടരന്റിനോയുടെ എല്ലാ തിരക്കഥകളിലും കാണാവുന്നതാണ്. ഇതും അങ്ങിനെയൊരു സിനിമയാണ്. തൊണ്ണൂറുകളിലെ മനോഹരമായ ത്രില്ലറുകളിൽ ഒന്ന്.

പരമ്പരയുടെ ആദ്യഭാഗം ഇവിടെ വായിക്കാം.

രാജേഷ്
Web:  http://karundhel.com/

2 comments:

  1. കരിന്തേള്‍ സിനിമക്കാര്യത്തില്‍ വളരെ സീരിയസ് ആണല്ലേ! ഈ ലേഖനം വായിക്കുമ്പോള്‍ അങ്ങനെ തോന്നുന്നുണ്ട്

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ...പുള്ളി ഭയങ്കര സിനിമാപ്രേമിയാണ്

      Delete